ക്രിക്കറ്റ് ഇതിഹാസം വീണ്ടും ദൈവത്തിന്റെ സ്വന്തം നാട്ടില്‍! മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണത്തിന് സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡറാകും

sachin2തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണു സച്ചിന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കേരളത്തിന്റെ കായിക രംഗത്ത്, പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണു സച്ചിന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് സച്ചിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കായികരംഗത്തിനു ഗുണകരമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുവരും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സച്ചിന്റെ ഭാര്യ അഞ്ജലി, ചലച്ചിത്ര താരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും സച്ചിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. കായികമന്ത്രി ഇ.പി ജയരാജന്‍, ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വാര്‍ത്താ സമ്മേളനത്തി, സര്‍ക്കാരിന്റെ ഉപഹാരം കായികമന്ത്രി സച്ചിനു കൈമാറി.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണത്തിന് സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡറാകും

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന മദ്യ-മയക്കുമരുന്നുപയോഗങ്ങള്‍ക്കതിരെയുള്ള പ്രചരണത്തിന് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പൂര്‍ണ പിന്തുണ. ഇതിനെതിരായ പ്രചരണങ്ങള്‍ക്ക് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ബ്രാന്റ് അംബാസിഡറാകും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ഈ ആവശ്യം സച്ചിന്‍ അംഗീകരിച്ചത്.

കൂടിക്കാഴ്ച്ചക്കു ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Related posts