കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ച് തട്ടിപ്പുനടത്തിയ കേസില്‍ പൂനെയില്‍ പിടിയിലായ പ്രധാന പ്രതികളായ മൂന്ന് പേരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. സംഭവുമായി ബന്ധപ്പെട്ട് പൂനെ പോലീസ് അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശികളായ നൂമാന്‍, അജ്മല്‍, ഇര്‍ഫാന്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്നവസാനിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇവരെ വിശദമായ ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനും എത്തിച്ചിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സ്വദേശിയായ സാബിദ്, കര്‍ണാടക സ്വദേശികളായ ബി.ബഷീര്‍, എന്‍. ഹംസ എന്നിവരാണ് മറ്റുള്ളവര്‍
ഇവരെ തെളിവെടുപ്പിനായി ഇന്നലെ കാസര്‍ക്കോട്ടേക്ക് കൊണ്ടുപോയി. പമുഖ ബാങ്കുകളുടെ അക്കൗ് ഉടമകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിച്ച്, വ്യാജ കാര്‍ഡ് തയ്യാറാക്കുകയായിരുന്നു സംഘം ചെയ്തത്. വ്യാജ കാര്‍ഡുകളുപയോഗിച്ച് സംഘം സ്ഥാപനങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും വാങ്ങിയിരുന്നു. പ്രതികളെ ഇവര്‍ തട്ടിപ്പ് നടത്തിയ കൊച്ചിയിലെ വ്യാപാരസ്ഥാപനങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.