കാലിഫോര്‍ണിയ: കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 1503 വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ ഫ്രന്‍സോ സ്വദേശിയായ 41കാരനെയാണ് കോടതി കഠിനതടവിനു ശിക്ഷിച്ചത്. 2009 മുതല്‍ 2013 വരെയുള്ള നാലു വര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകുമെന്നതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫ്രന്‍സോ സുപ്പീരിയര്‍ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തടവുശിക്ഷയാണിത്.
പെണ്‍കുട്ടിക്കു നേര്‍ക്ക് മുമ്പും പീഡനശ്രമമുണ്ടായിരുന്നതായും ഇതില്‍നിന്നു സംരക്ഷിക്കേണ്ട പിതാവുതന്നെ പെണ്‍കുട്ടിയെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റിയെന്നും കോടതി പറഞ്ഞു. ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാള്‍ ഇനി വെളിച്ചം കാണരുതെന്നും കോടതി നിരീക്ഷിച്ചു.