നെയ്യാറ്റിന്‍കര: പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നേരില്‍ കണ്ട് അഭിനന്ദിച്ചു. ഇന്നലെ വൈകുന്നേരമാണ് ഗോപിനാഥന്‍നായരുടെ നെയ്യാറ്റിന്‍കരയിലെ വസതിയില്‍ പിണറായി വിജയനെത്തിയത്. പ്രായാധിക്യം വകവെയ്ക്കാതെയുളള ഈ പൊതുപ്രവര്‍ത്തനം മാതൃകയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു.
എന്‍.വി ഗോവിന്ദന്‍ മാസ്റ്റര്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്‌ള്യു.ആര്‍ ഹീബ, സിപിഎം ഏരിയാ സെക്രട്ടറി കെ. ആന്‍സലന്‍, ഗാന്ധിമിത്ര മണ്ഡലം ഭാരവാഹികളായ എം. വേണുഗോപാലന്‍തമ്പി, എസ്.ആര്‍ തങ്കരാജ്, അഡ്വ. ജയചന്ദ്രന്‍നായര്‍, രാജ്‌മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.