ചെന്നൈ: ഒരു മാസത്തില്‍ അധികമായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നും വൈകാതെ അവരെ സിസിയുവില്നിന്ന് (ക്രിട്ടിക്കല്‍ കെയര്‍ യൂണീറ്റ്) റൂമിലേക്കു മാറ്റുമെന്നും എഐഎഡിഎംകെ പാര്‍ട്ടി
വൃത്തങ്ങള്‍ അറിയിച്ചു.
ശ്വാസകോശത്തില്‍ ഉണ്ടായ അണുബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ഗുരുതര നില അതിജീവിച്ചുകഴിഞ്ഞതായും പാര്‍ട്ടി നേതാവും വക്താവുമായ സി. പൊന്നയ്യന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജയ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആളുകളുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പനി, നിര്‍ജലീകരണം എന്നിവയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.