ഗുരുവായൂര്‍: ഗുരുവായൂരിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ടാറ് ചെയ്ത് ഗതാഗതയോഗ്യമാ ക്കാത്തതിനെ തിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് “യാത്രക്കാരുടെ നടുവൊടിച്ച് ഗുരുവായൂരിലെ റോഡുകള്‍’ എന്ന ദീപിക വാര്‍ത്ത പ്രസിദ്ദീകരിച്ചിരുന്നു. മമ്മിയൂര്‍ മുതല്‍ മഹാരാജവരേയും പടിഞ്ഞാറെനട മുതല്‍ പമ്പ് ഹൗസുവരേയും യാത്ര ചെയ്യാന്‍ കഴിയാത്ത വിധം റോഡുകള്‍ തകര്‍ന്ന നിലയിലാണ്.
റോഡില്‍ കരിങ്കല്‍പൊടി നിരത്തി കുഴികള്‍ മൂടാമെന്ന് പിഡബ്ലിയുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പൈപ്പിടല്‍ കഴിഞ്ഞ് റോഡില്‍ ടാറിടുന്നതിന് വാട്ടര്‍ അഥോറിറ്റി പണമടച്ചിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ വാട്ടര്‍ അഥോററ്റിയുടെ മുഴുവന്‍ ജോലികളും കഴിഞ്ഞിട്ടില്ലെന്നാണ് പൊതുമരാമത്ത് പറുയന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍.മണികണ്ഠന്‍ , പൂക്കോട് മണ്ഡലം പ്രസിഡന്റ് എം.വി.ലോറന്‍സ്, ആന്റോ തോമസ് , ഷൈലജ ദേവന്‍ , പി.കെ.രാജേഷ് ബാബു, എ.ടി.ഹംസ, ബഷീര്‍ പൂക്കോട്, നിഖില്‍ ജി. കൃഷ്ണന്‍ , ബാബു ഗുരുവായൂര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.