പത്തനാപുരം: മാമലനാട്ടിലെ മധുരപ്പഴത്തിന് മറുനാട്ടില്‍ വന്‍ ഡിമാന്റ്.കിഴക്കന്‍ മേഖലയില്‍ സുലഭമായി വിളയുന്ന ചക്കയ്ക്ക് തമിഴ്‌നാട്ടില്‍ ഏറെ പ്രിയമേറുന്നു.ദിനംപ്രതി ലോഡ് കണക്കിന് ചക്കകളാണ് തമിഴ്‌നാട്ടിലേക്ക്കയറ്റിയയക്കുന്നത്.കേരളത്തില്‍ സീസണ്‍ ആകുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മൊത്തക്കച്ചവടക്കാരെത്തി വ്യാപാരം ഉറപ്പിക്കുകയാണ് പതിവ്. വനമേഖലകളില്‍ നിന്നും ഉള്‍പ്രദേശങ്ങളില്‍ നിന്നും പാകമെത്തുന്ന ചക്കകള്‍ ശേഖരിച്ച് ദേശീയ പാതയോരത്ത്എത്തിക്കും.ഇവിടെ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കയറ്റി അയയ്ക്കുന്നത്.വരിക്ക ചക്കയ്ക്കാണ്ആവശ്യക്കാരേറെയുള്ളത്.അറുപത് രൂപയിലധികമാണ് ഒരു വരിക്ക ചക്കയുടെ വില.തമിഴ് നാട്ടിലെത്തുന്നതോടെ ചക്കയുടെ വില കുത്തനെ ഉയരും.
പഴുത്ത വരിക്ക ചക്ക ചുളയൊന്നിന് അഞ്ച് മുതല്‍ പത്ത് രൂപവരെയാണ് വില.വരിക്ക,തേന്‍വരിക്ക, ചെമ്പരത്തി വരിക്ക,കൂഴ തുടങ്ങി വിവിധയിനം ചക്കകളാണ് മേഖലയില്‍ നിന്നും കയറ്റി അയയ്ക്കുന്നത്. കറവൂര്‍, ചെമ്പനരുവി, വലിയകാവ്, അച്ചന്‍കോവില്‍ തുടങ്ങിയവനമേഖലകളില്‍ നിന്നുമാണ് പ്രധാനമായും ചക്കകളെത്തുന്നത്.കഴിഞ്ഞ സീസണില്‍ വന്‍തോതില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയച്ചിരുന്നു.
ഇത്തവണ സീസണ്‍ ആരംഭിച്ചപ്പോള്‍ തന്നെആവശ്യക്കാരേറെയാണെന്ന്കര്‍ഷകരും,വ്യാപാരികളും പറയുന്നു.വനമേഖലയില്‍ നിന്നും ചക്കകള്‍ ശേഖരിച്ച് വില്പന നടത്തുന്ന മൊത്തക്കച്ചവടക്കാരും മേഖലയില്‍സജീവമായിട്ടുണ്ട്.വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരും ആവശ്യക്കാരായുണ്ട്. ഭക്ഷണക്രമവും, ജീവിതക്രമവും പാടേ മാറിയ മലയാളി തൊടിയില്‍ നിന്നു ലഭിക്കുന്ന വിഷരഹിത ഭക്ഷ്യോ ല്‍പ്പന്നങ്ങളുടെ ഗുണം മറന്നപ്പോള്‍ ഇവയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് മറുനാ ട്ടുകാര്‍.