ചക്കവിഭവസമൃദ്ധിയൊരുക്കി കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍

knr-chakkaമാതമംഗലം: ചക്കവിഭവസമൃദ്ധിയൊരുക്കി കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ ശ്രദ്ധേയമായി. വര്‍ധിച്ചുവരുന്ന മറുനാടന്‍ ഭക്ഷണശീലം ആരോഗ്യത്തിന് ഹാനികരമാവുന്നുവെന്ന തിരിച്ചറിവ് സമൂഹത്തിന് പകര്‍ന്നുനല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.   സിനിമാ നിര്‍മാതാവും നടനുമായ എ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക പി. ശ്രീകല, പി. ജനാര്‍ദനന്‍, സി.എന്‍. ഈശ്വരിഭായ്, കെ. ഭവാനി, ടി.കെ. ദാമോദരന്‍ നമ്പൂതിരി, ഇ. ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചക്ക ചിപ്‌സ്, ചക്കപ്പഴം, ചക്കപ്പഴംപൊരി, പായസം, അട, വട, ഉണ്ടയപ്പം, ഉണ്ണിയപ്പം, ചക്ക ന്യൂഡില്‍സ്, ചക്ക വറുത്തത്, മൊളീഷ്യം, ചക്കപ്പച്ചടി, ചക്കവരട്ടി, ഇഡലി, ദോശ, പുഴുക്ക്, ചക്കച്ചമ്മന്തി, ചക്കയപ്പം, കിണ്ണത്തപ്പം തുടങ്ങി നിരവധി വിഭവങ്ങള്‍ മേളയില്‍ ഒരുക്കിയിരുന്നു. വന്‍ജന പങ്കാളിത്തം അനുഭവപ്പെട്ട മേളയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ചക്കവിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണവും നല്‍കി.

Related posts