മട്ടന്നൂർ: കേരളത്തിൽ പട്ടിണിയിൽ നിന്ന് ജനങ്ങളെ മുക്തരാക്കാനായെന്ന് കെ.കെ. ശൈലജ എംഎൽഎ. 1957നുശേഷം കേരളത്തിൽ ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെയാണ് കേരളം ലോകത്തിനുതന്നെ മാതൃകയാകുംവിധം വളർന്നതെന്നും എംഎൽഎ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വികസന സദസ് ‘തളിരണിയും തില്ലങ്കേരി’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്എ.
തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന റിപ്പോര്ട്ട് പഞ്ചായത്ത് സെക്രട്ടറി ദിനേശന് പാറയിലും സംസ്ഥാനതല വികസന റിപ്പോര്ട്ട് റിസോഴ്സ് പേഴ്സണ് എം. ബാബുരാജും അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില് മികവ് തെളിയിച്ചവരെയും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകിയവരെയും എംഎല്എ ആദരിച്ചു.
ചിത്രവട്ടത്ത് ആകാശ നിരീക്ഷണത്തിനായി ഒബ്സര്വേറ്ററി സ്ഥാപിച്ച് തില്ലങ്കേരി ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്ന അഭിപ്രായം വികസന സദസിൽ ഉയർന്നു. പന്നി, കുരങ്ങ് ശല്യങ്ങള്ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സുല്ത്താന് ബത്തേരി മാതൃകയില് നഗരം സൗന്ദര്യവല്ക്കരണമെന്നും പൊതുപരിപാടികള് നടത്താനായി സ്ഥലം കണ്ടെത്തണമെന്നും നിർദേശമുണ്ടായി.
സംസ്കാരത്തിന് വീടുകളില് അനുമതി നിര്ത്തലാക്കുക, വയലുകള് കൃഷി യോഗ്യമാക്കുക, കശുവണ്ടി സംസ്കരണ കേന്ദ്രം നിര്മിക്കുക, വയോജന പാര്ക്ക് നിര്മിക്കുക, പുറമ്പോക്ക് സ്ഥലങ്ങള് വൃത്തിയാക്കി വിശ്രമത്തിനും മറ്റുമുള്ള സൗകര്യം ലഭ്യമാക്കുക തുടങ്ങിയ നിര്ദ്ദേശങ്ങളും ഓപ്പണ് ഫോറത്തിന്റെ ഭാഗമായി.
ശ്രീനിവാസന് മോഡറേറ്ററായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ കെ.വി. ആശ, വി. വിമല, പി.കെ. രതീഷ്, അംഗങ്ങളായ കെ.വി. രാജന്, എന്. മനോജ്, പി.ഡി. മനീഷ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ.എ. ഷാജി, പി.പി. സുഭാഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ മുരളീധരന് കൈതേരി, പ്രദീപന് പുത്തലത്ത്, ദേവദാസ് മൂര്ക്കോത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് അലക്സ് എന്നിവർ പ്രസംഗിച്ചു.