ചാത്തന്നൂര്‍ തോട് മാലിന്യത്താല്‍ വീര്‍പ്പ് മുട്ടുന്നു

klm-malinyamചാത്തന്നൂര്‍തോട് മാലിന്യത്താല്‍ വീര്‍പ്പമുട്ടുന്നു. തോടിന്റെ ഇരു ഭാഗങ്ങളും കാടുമൂടി സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു.തോടിന് നിറ വ്യത്യാസത്തോടൊപ്പം ദുര്‍ഗന്ധവുംഉയരുന്നു. പഞ്ചായത്ത് നടപടികള്‍ അകലെ.കാരംകോട് തലച്ചിറയില്‍ നിന്ന് ഉല്‍ഭവിച്ച് പഞ്ചായത്തിലെ ഒട്ടേറെ വാര്‍ഡുകളിലൂടെ  പതിനൊന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ചാത്തന്നൂര്‍ തോടാണ് പോളച്ചിറ ഏലയില്‍ സംഗമിക്കുന്നത്. കടുത്ത വേനലിലും വറ്റാത്ത തോട്ടില്‍ കുള വാഴകളും  പായലുംകുന്നുകൂടി.

മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ ദിനചര്യകള്‍ക്കായി ഉപയോഗിച്ച് പുറന്തള്ളുന്ന മലിനജലവും ആഹാര അവശിഷ്ടങ്ങളും ഓടകള്‍ വഴി തോട്ടില്‍എത്തിച്ചേരുന്നു.ചിലയിടങ്ങളില്‍ കുപ്പി ചില്ലുകളും നിറഞ്ഞിട്ടുണ്ട്.  തോടിനു സമീപത്തെത്തുമ്പോള്‍  മൂക്കു പൊത്താതെകടക്കാനൊക്കാത്ത അവസ്ഥയാണ്. വന്‍തോതിലാണ് മാലിന്യങ്ങള്‍ തോട്ടില്‍എത്തിചേരുന്നത്.തോടിനു സമീപങ്ങളില്‍ താമസിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുംഅനുഭവപ്പെടുന്ന ദുര്‍ഗന്ധം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ടൗണിലെ മാലിന്യം വഹിക്കേണ്ടി വരുന്നതാണു ചാത്തന്നൂര്‍തോട് നേരിടുന്ന ഏറ്റവും വലിയ ഭീഷണി.ശുദ്ധജല ലഭ്യതയെ തുടര്‍ന്നു മറ്റു പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ കുളിക്കാനും മറ്റും ചാത്തന്നൂര്‍ തോടിനെആശ്രയിച്ചിരുന്നു.തോട്ടില്‍ മലിന ജലം കലരുന്നതിനെ തുടര്‍ന്നുള്ള ആരോഗ്യ ഭീഷണിയാല്‍ ഇപ്പോള്‍ ആരും തോടിന്റെ  സമീപത്തു പോലും പോകാറില്ല. തോടിന് റവന്യു രേഖകളില്‍ മുപ്പത് ലിങ്ക്‌സ് വീതിയാണുണ്ടായിരുന്നത്.

ഇരുകരകളുംകൈയേറിയതോടെ  വീതി കുറഞ്ഞു. തോട്ടിലെ ജലം കാര്‍ഷിക അവശ്യത്തിനും മറ്റും ഏറ്റവും പ്രയോജന പ്രദമായിരുന്നു.ടൗണില്‍ നിന്നുള്ള ഓടകളില്‍ നിന്ന് മലിനജലം വന്നു കലര്‍ന്നതോടെയാണ് തോട് കൂടുതല്‍ മലിനമായത്. പഞ്ചായത്ത് എണ്ണമറ്റ പദ്ധതികളിലൂടെ ധാരാളം പണം ചെലവഴിച്ചെങ്കിലും തോടിന്റെ  സംരക്ഷണം ഉണ്ടായിട്ടില്ല. അധികൃതരുടെ അവഗണയും സാമൂഹ്യവ ിരുദ്ധരുടെ ഇടപെടലുകളും മൂലം ചാത്തന്നൂര്‍തോട് നാശത്തിന്റെ  വക്കിലാണ്.  തോട് ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി   പഞ്ചായത്ത് അധിക്യതര്‍ വേണ്ട നടപടികള്‍സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts