മട്ടന്നൂര്‍: ചാവശേരിയില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവശേരി സ്വദേശികളായ എം.അബ്ദുള്‍ ഖാദര്‍ (23), പി.എം. ഉബൈദ് (19) എന്നിവരെയാണ് മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, എസ് ഐ എം.പി. ബിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ഇന്നലെ രാത്രി പത്തോടെ മട്ടന്നൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്നു മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചാവശേരി മിനി സ്‌റ്റേഡിയത്തില്‍ വച്ച് സിപിഎം പ്രവര്‍ത്തകരായ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തെ എന്‍.ജിജോ (28), ഇ.പി.പ്രജീഷ് (22) എന്നിവരെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജിജോ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണം നടത്തിയതിന് അഞ്ചുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മറ്റു മൂന്ന് പേര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.