ചിമ്പുവിന്റെ ചിത്രം പുറത്തിറങ്ങുമോ ഇല്ലയോ എന്നുള്ള ചോദ്യം തമിഴകത്ത് കുറെ നാളായി കേള്‍ക്കുന്നതാണ്. ആദ്യമെല്ലാം അതേപ്പറ്റി പല വാര്‍ത്തകളും എത്തിയെങ്കിലും ചിത്രം എന്നു പുറത്തിറങ്ങും എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിമ്പു-നയന്‍താര ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്നാണ്.
സിനിമ റിലീസ് ചെയ്യുമോ ഇല്ലയോ എന്നുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കേ ചിമ്പു ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പ്രതികരിച്ചത്. ഇത് നമ്മ ആള് എത്രയും പെട്ടെന്ന് സെന്‍സര്‍ ചെയ്യുമെന്ന് നടന് അറിയിച്ചു. ചിത്രത്തിന്റെ റിലീസ് പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി തന്നെ അറിയിക്കും എന്നാണ് ചിമ്പു ട്വിറ്ററില്‍ എഴുതിയത്.