ചിരഞ്ജീവിയുടെ നായികയാകാനില്ലെന്ന് കത്രീന

kathreena1020816തെലുങ്ക് സിനിമാരംഗത്തെ മെഗാസ്റ്റാര്‍ സാക്ഷാല്‍ ചിരഞ്ജീവിയുടെ 150 -ാമത്തെ ചിത്രത്തില്‍ നായിക യാകാന്‍ വിളിച്ചപ്പോള്‍ കത്രീനാ കെയ്ഫ് ‘നോ’ പറഞ്ഞെന്നു റിപ്പോര്‍ട്ടുകള്‍. തമിഴില്‍ സൂപ്പര്‍ഹിറ്റായ സിനിമ കത്തിയുടെ തെലുങ്ക് റീമേക്കിലേക്കാണ് കത്രീനയെ ക്ഷണിച്ചത്.  കുറച്ച് വര്‍ഷത്തോ ളമായി സജീവ രാഷ്്ട്രീയത്തിലിറങ്ങിയ ചിരഞ്ജീവി മടങ്ങിവരുന്ന ചിത്രമാണിത്. ചിരഞ്ജീവിയുടെ ഈ ചിത്രത്തിലേക്ക് പല നായികമാരെയും പരിഗണിച്ച തായി  നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നയന്‍താ രയുടെ പേരാണ് ആദ്യം കേട്ടത്.

പിന്നെ കേട്ടു കാജല്‍ അഗര്‍വാളാണെന്ന്. പിന്നീടാണു കത്രീനയെ വിളിച്ചത്.  കത്രീനാ കെയ്ഫ് തെന്നിന്ത്യയിലെ സൂപ്പര്‍താരം ചിരഞ്ജീവിയുടെ നായികപദം നിരസിച്ച ഞെട്ടലിലാണ് താരത്തിന്റെ ആരാധകര്‍. കത്രീന അഭിനയിച്ച മൂന്നു തെന്നിന്ത്യന്‍ സിനമകളിലൊന്നു മമ്മൂട്ടിയോടൊ പ്പമുള്ള ബല്‍റാം വേഴ്‌സസ് താരാദാസ് ആയിരുന്നു.  മറ്റു രണ്ടെണ്ണവും തെലുങ്ക് സിനിമയായിരുന്നു.

Related posts