ചിരഞ്ജീവി ചിത്രത്തില്‍ ശ്രീയയും

sreeya080716ചിരഞ്ജീവിയുടെ 150-ാം ചിത്രത്തില്‍ ശ്രീയാ ശരണും അഭിനയിക്കുന്നതായി വാര്‍ത്തകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ബാലകൃഷ്ണയുടെ നൂറാം ചിത്രത്തില്‍ അഭിനയി ക്കുകയാണ് ശ്രീയ. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്ര ത്തിനായാണ് സംവിധായകന്‍ വി.വി.വി നായക് ശ്രീയയെ സമീ പിച്ചതെന്നും കേള്‍ക്കു ന്നുണ്ട്.     അതല്ല അതിഥി താരമായാണ് ശ്രീയയെ പരിഗണി ക്കുന്നതെന്നും കേള്‍ ക്കുന്നു.

അതേസമയം പ്രധാന     കഥാപാ ത്രമാണ് ശ്രീയക്ക് നല്‍കുന്നതെന്നും നിരവധി പേരെ പരിഗണിച്ചതിന് ശേഷമാണ് ശ്രീയയെ സമീപിച്ചതെന്നും സിനിമയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. തെലുങ്കു സിനിമയി ലേക്ക് വമ്പന്‍ തിരിച്ചു വരവാണ് ശ്രീയ നടത്തുന്ന തെന്നാണ് ഇപ്പോള്‍ സംസാരം. മുമ്പ് ടാഗോര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ചീരുവിനൊപ്പം ശ്രീയ അഭിനയിച്ചിരുന്നു.

Related posts