ചില്ലറ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച കടയടപ്പ് സമരം

KTM-HARTHALതിരുവനന്തപുരം: ചില്ലറ ക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ വ്യാപാരികള്‍ കടകളടയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. കേരളത്തിലേക്ക് 500 രൂപയുടെ നോട്ടുകള്‍ ആവശ്യാനുസരണം എത്തിക്കുക, വ്യാപാരികളുടെയും കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികള്‍ പ്രധാനമായും ഉന്നയിക്കുന്നത്.

വെള്ളിയാഴ്ചയിലെ കടയടപ്പ് സമരത്തിന് ശേഷം തിങ്കളാഴ്ച എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ കൂടി എത്തുന്നതോടെ തലസ്ഥാന ജില്ലക്കാര്‍ ശരിക്കും വിഷമിക്കും.

Related posts