കോട്ടയം: ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെത്തിച്ച പണത്തിന്റെ ഒരു വിഹിതം ജില്ലയില്‍ എത്തി. വന്‍ പോലീസ് സന്നാഹത്തോടെയാണ് 150 കോടി രൂപ ജില്ലയില്‍ എത്തിയത്. ബാങ്കുകളുടെ ഹെഡ് ഓഫീസിലേക്കു എത്തിയ പണം ഇന്നു രാവിലെ ബാങ്കുകളുടെ ശാഖകളിലേക്ക് എത്തിച്ചു തുടങ്ങി. ബാങ്കുകള്‍ വഴി പഴയ 1000, 500 നോട്ടുനല്‍കി പുതിയ നോട്ടു വാങ്ങാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.
എടിഎം കൗണ്ടറുകളില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തിരക്ക് ഇന്നു രാവിലെയില്ല. ചില ബാങ്കുകളുടെ എടിഎം ശാഖകളില്‍ ദിവസവും മൂന്നു നേരം പണം നിറയ്ക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ പല ബാങ്കുകളുടെ എടിഎമ്മുകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്.
വീടുകളിലെത്തി