ചീരോത്തുപടി കണ്ണോത്ത് റോഡ് സഞ്ചാരയോഗ്യമാക്കണം

tcr-roadnannakalവെങ്കിടങ്ങ്: പഞ്ചായത്തിന്റെ വടക്ക് അതിര്‍ത്തിയില്‍കൂടി പോകുന്ന ചീരോത്ത്പടി കണ്ണോത്ത് റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യം. ഉദ്ദേശം അഞ്ച് കിലോമീറ്റര്‍ നീളം വരുന്ന ഈ റോഡിന്റെ ഇരുതലകളും ടാറിംഗ് കഴിഞ്ഞ് വെങ്കിടങ്ങ് പഞ്ചായത്ത് വര്‍ഷങ്ങളായി പരിപോഷിപ്പിച്ചുപോരുന്നതാണ്. ഇതിന്റെ ഇടയ്ക്കുള്ള ഭാഗമാണ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. ഭരണസമി തികള്‍ മാറിമാറി ഭരിച്ച ആറാം വാര്‍ഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.

ഒട്ടനവധി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്നതാണ് ഈ പ്രദേശം.  കുട്ടികള്‍ മദ്രസയിലേക്കും സ്കൂളുകളിലേക്കും വളരെ പ്രയാസപ്പെട്ടാണ് ഈ റോഡുവഴി കടന്നുപോകുന്നത്. അനേകം തൊഴിലാളികളാണ് രാവിലെയും വൈകീട്ടും ഇതുവഴി നടന്നുവരുന്നത്. ഇവര്‍ക്കെല്ലാം ഈ റോഡ്  ദുരിതമാണ് സമ്മാനിക്കുന്നത്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts