കോട്ടയം: നഗരത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വിദേശികളുള്‍പ്പെടെയുള്ള കലാകാരന്മാര്‍ വരച്ച ചുവര്‍ചിത്രങ്ങള്‍ നശിക്കുന്നു. കളക്‌ട്രേറ്റ്, തിരുനക്കര മൈതാനം, ഈസ്റ്റ് പോലീസ് സ്‌റ്റേഷന്റെ മതില്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചുവര്‍ചിത്രങ്ങളാണ് നശിച്ചിരിക്കുന്നത്.
ഏകദേശം 90 ലക്ഷം രൂപാ മുതല്‍ മുടക്കിയാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ചുവര്‍ചിത്രങ്ങള്‍ വരച്ചത്. പിന്നീട് ഈ ചിത്രങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരും വിദേശരാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുമാണ് കോട്ടയം നഗരത്തെ ചുവര്‍ചിത്ര നഗരമാക്കാന്‍ പ്രധാന പങ്കുവഹിച്ചത്. രണ്ടാഴ്ച കൊണ്ടാണ് ഇവര്‍ കോട്ടയത്തെ ചുവര്‍ചിത്രനഗരമാക്കി മാറ്റിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കോട്ടയത്തെ ചുവര്‍ചിത്രനഗരിയായി പ്രഖ്യാപിച്ചത്. മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.