ചൂടുകാലത്ത് ഇങ്ങനെയും ഒരു റസ്റ്ററന്റ്; റസ്റ്ററന്റില്‍ പ്രവേശനം നേടാന്‍ 27000 ആളുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

restജനങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള സജ്ജീകരണങ്ങള്‍ റസ്റ്ററന്റുകളില്‍ ഒരുക്കുന്നവരുണ്ട്. എന്നാല്‍ ലണ്ടനിലെ ഒരു റസ്റ്ററന്റ് മറ്റു പലകാരണങ്ങള്‍ കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കള്‍ നഗ്‌നരായിരിക്കും എന്നതാണ് ഈ റസ്റ്ററിന്റെ പ്രത്യേകത. ദി ബുന്യാദി’ എന്നാണ് റസ്റ്ററിന്റെ പേര്. വസ്ത്രം ധരിച്ചും ധരിക്കാതെയും റസ്റ്ററന്റില്‍ കയറാം. വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് അത് മാറാനുള്ള പ്രത്യേക മുറി ഉണ്ട്. ഇനി വസ്ത്രം മാറുന്നില്ലെങ്കില്‍ പ്രത്യേക മുറിയിലിരുന്ന് കഴിക്കണം. തീര്‍ത്തും പ്രകൃതിദത്തമായ വസ്തുക്കളാണ് റസ്റ്ററന്റില്‍ ഉപയോഗിക്കുന്നതെന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

മുളകൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനാലാണ് വസ്ത്രം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വസ്ത്രത്തിനു മാത്രമല്ല ഫോണിനും ഈ റസ്റ്ററന്റില്‍ വിലക്കാണ്.  റസ്റ്ററന്റില്‍ പ്രവേശനം നേടാന്‍ ഇതുവരെ 27000ത്തില്‍ അധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടുത്ത മാസം റസ്റ്ററന്റ് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related posts