ഹ​ണി മൂ​ൺ യാ​ത്ര​യ്ക്കുശേ​ഷം ന​യ​ൻ​താ​ര വീ​ണ്ടും ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലേ​ക്ക്..! ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തിന്‌ ​ അന്ന് പറഞ്ഞു; പക്ഷേ… ​

തെ​ന്നി​ന്ത്യ​യി​ൽ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. അ​ടു​ത്തി​ടെ വി​വാ​ഹി​ത​യാ​യ ന​ടി ഹ​ണി മൂ​ൺ യാ​ത്ര​യ്ക്കുശേ​ഷം വീ​ണ്ടും ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഷാ​രൂ​ഖ് നാ​യ​ക​നാ​യെ​ത്തു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ജ​വാ​നാ​ണ് ന​യ​ൻ​സ് നി​ല​വി​ൽ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം.

ന​ടി ആ​ദ്യ​മാ​യാ​ണ് ഒ​രു ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​ര​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. 19 വ​ർ​ഷ​ത്തോ​ള​മാ​യി സി​നി​മാ മേ​ഖ​ല​യി​ലു​ള്ള ന​ടി ഇ​തു​വ​രെ​യും ഒ​രു ഹി​ന്ദി ഭാ​ഷാ ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. പ​ല ഓ​ഫ​റു​ക​ൾ വ​ന്നി​ട്ടും ന​ടി മു​ഖം തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

2013 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചെ​ന്നൈ എ​ക്സ്പ്ര​സ് എ​ന്ന ഷാ​രൂ​ഖ് ചി​ത്ര​ത്തി​ലേ​ക്ക് ന​ടി​ക്ക് ഓ​ഫ​ർ വ​ന്നി​രു​ന്നു.

സി​നി​മ​യി​ലെ ഹി​റ്റ് ഡാ​ൻ​സ് ന​മ്പ​റാ​യ വ​ൺ ടു ​ത്രീ എ​ന്ന സോം​ഗി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് ന​യ​ൻ​താ​ര​യെ ആ​യി​രു​ന്നു.

ദ​ക്ഷി​ണേ​ന്ത്യ ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​യു​ള്ള സി​നി​മ​യി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഒ​രു പ്ര​ശ​സ്ത താ​രം ഈ ​ഡാ​ൻ​സ് ന​മ്പ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ നി​ർ​ബ​ന്ധം.

ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ഒ​രു​പോ​ലെ പ്ര​ശ​സ്ത​യാ​യ​തി​നാ​ലാ​ണ് ന​യ​ൻ​താ​ര​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. പ​ക്ഷെ ന​യ​ൻ​താ​ര ഈ ​ഓ​ഫ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​നി​ല്ലെ​ന്നാ​ണ് ന​ടി അ​ന്നെ​ടു​ത്ത തീ​രു​മാ​നം.

ഒ​ടു​വി​ൽ ഈ ​ഡാ​ൻ​സ് ന​മ്പ​ർ ന​ടി​പ്രി​യാ​മ​ണി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഹി​റ്റാ​വു​മെ​ന്നു​റ​പ്പു​ള്ള ഗാ​ന​ത്തി​ൽ ചു​വ​ട് വെ​ച്ച​തി​ന് വ​ൻ പ്ര​തി​ഫ​ലം വാ​ങ്ങാ​മാ​യി​രു​ന്നെ​ങ്കി​ലും പ്രി​യാ​മ​ണി ഇ​ത് സൗ​ജ​ന്യ​മാ​യി ചെ​യ്യു​ക​യാ​യി​രു​ന്നു. താ​ൻ പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് ഈ ​ഡാ​ൻ​സ് ന​മ്പ​ർ ചെ​യ്ത​തെ​ന്ന് പ്രി​യാ​മ​ണി ത​ന്നെ​യാ​ണ് പി​ന്നീ​ട് പ​റ​ഞ്ഞ​ത്. സി​നി​മ ബോ​ക്സ് ഓ​ഫീ​സി​ൽ ചി​ത്രം വ​ൻ ഹി​റ്റാ​വു​ക​യും ചെ​യ്തു. പ്രി​യാ​മ​ണി​യു​ടെ ഡാ​ൻ​സും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്നും ബോ​ളി​വു​ഡി​ൽനി​ന്ന് നി​ര​വ​ധി ഡാ​ൻ​സ് ന​മ്പ​റു​ക​ളി​ലേ​ക്ക് അ​വ​സ​രം വ​ന്നെ​ങ്കി​ലും താ​ൻ വേ​ണ്ടെ​ന്ന് വെ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്രി​യാ​മ​ണി പി​ന്നീ​ടൊ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.
ഷാ​രൂ​ഖ് ചി​ത്ര​ത്തി​ലെ ഐ​റ്റം ഡാ​ൻ​സ് നി​ര​സി​ച്ച ന​യ​ൻ​താ​ര ഇ​പ്പോ​ൾ ഷാ​രൂ​ഖ് ചി​ത്ര​ത്തി​ലൂ​ടെത്ത​ന്നെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നി​രി​ക്കു​ക​യാ​ണ്. അ​റ്റ്‌ലിയാ​ണ് ഷാ​രൂ​ഖും ന​യ​ൻ​സും ഒ​ന്നി​ച്ചെ​ത്തു​ന്ന ജ​വാ​ൻ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​മാ​ണ് ന​യ​ൻ​താ​ര​യ്ക്കെ​ന്നാ​ണ് വി​വ​രം. ന​യ​ൻ​താ​ര​യ്ക്ക് പ​ക​രം ന​ടി സ​മാ​ന്ത​യെ ആ​യി​രു​ന്നു ജ​വാ​നി​ൽ ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് വേ​ഷം ന​യ​ൻ​താ​ര​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ന​ടി ദീ​പി​ക പ​ദു​കോ​ൺ ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​മാ​യെ​ത്തു​ന്നെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment