ചൂണ്ടലിനെ അഞ്ചുവര്‍ഷത്തിനിടയില്‍ ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കും

tcr-chundalകേച്ചേരി: ജനകീയാസൂത്രണം 2016-17 പദ്ധതിയിലുള്‍പ്പെടുത്തി ചൂണ്ടല്‍ പഞ്ചായത്തിനെ അഞ്ചുവര്‍ത്തിനിടയില്‍  ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കി മാറ്റുമെന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് പദ്ധതി രേഖ നിര്‍ദേശിച്ചു. കുടിവെള്ള മേഖല, മാലിന്യ സംസ്കരണം, വൈദ്യുത മേഖല, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, വനിത ഘടകപദ്ധതികള്‍ എന്നിവയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ഗ്രാമസഭ-വികസന സെമിനാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായുള്ള സമഗ്ര വികസനവും പദ്ധതി രേഖയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കേച്ചേരി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വര്‍ക്കിംഗ് യോഗം ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെഎസ്. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു

. വൈസ് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.പി. രമേഷ് പദ്ധതിരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രീതി സുരേഷ്, ജയ്‌സണ്‍ ചാക്കോ, ചൂണ്ടല്‍ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ആന്റണി, ഷാജി കുയിലത്ത്,  ഷൈല പുഷ്പാകരന്‍, പഞ്ചായത്തംഗങ്ങളായ  എം.ബി. പ്രവീണ്‍, പി.കെ. സുഗതന്‍, യു.വി. ജമാല്‍, സ്‌നുഗില്‍ സുബ്രഹ്മണ്യന്‍, സ്റ്റെല്ല ജോസ്, ശാന്ത ഹരിദാസ്, ആന്‍സി വില്യംസ്, ടി.എ. മുഹമ്മദ് ഷാഫി, വി.സി. സിനി, ഷാന്റി ജോസ്, ഷീജ അശോകന്‍, ഷീബ ജയപ്രകാശ്, പഞ്ചായത്ത് സെക്രട്ടറി സി. ഉഷ എന്നിവര്‍ പ്രസംഗിച്ചു.

Related posts