ശ്രീകണ്ഠപുരം: മലയോരത്ത് ഓഫീസുകള്‍ പലതും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ ചൂളിയാട് സര്‍ക്കാര്‍ കെട്ടിടം കാടുകയറി നശിക്കുന്നു. ചൂളിയാട് ബസ് സ്‌റ്റോപ്പിനു സമീപമുള്ള കെട്ടിടമാണ് തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. വര്‍ഷങ്ങളോളം വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടം പിന്നീട് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടം അധികൃതര്‍ തിരിഞ്ഞ് നോക്കാതായതോടെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ ദ്രവിച്ചുകൊണ്ടിരിക്കയാണ്. തൊട്ടടുത്ത് തന്നെ കടുത്തവേനലില്‍പോലും വറ്റാത്തനിലയിലുള്ള കിണര്‍ ഉണ്ടെങ്കിലും കാടുകയറി മൂടിയനിലയിലാണ്.
രാത്രികാലങ്ങളില്‍ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണെന്ന് സമീപവാസികള്‍ പറയുന്നു. കെട്ടിടം ചെറിയ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കുന്നതിന് പലതവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്ന.ു ചികിത്സ തേടുന്നതിനായി നെട്ടോട്ടം ഓടുന്ന ചൂളിയാട് നിവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതം അവസാനിപ്പിക്കാന്‍ കെട്ടിടത്തില്‍ ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.