മു​ന്‍ കാ​മു​കി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​മാ​യി നേ​രെ പ്ര​തി​ശ്രു​ത വ​ര​ന്റെ വീ​ട്ടി​ലെ​ത്തി ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

മു​ന്‍ കാ​മു​കി​യു​ടെ വി​വാ​ഹം മു​ട​ക്കു​ന്ന​തി​നു യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ
മു​ന്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍.

വെ​ള്ള​നാ​ട് ക​ടു​ക്കാ​മൂ​ട് വേ​ങ്ങ​വി​ള വീ​ട്ടി​ല്‍ വി​ജി​നെ (22)യാ​ണ് വി​ള​പ്പി​ല്‍​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​ലു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി യു​വ​തി​യു​മാ​യി വി​ജി​ന്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു​പി​ന്നാ​ലെ യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു.

തു​ട​ര്‍​ന്നാ​ണ് പ്ര​ണ​യ​കാ​ല​ത്ത് പ​ക​ര്‍​ത്തി​യ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളു​മാ​യി മോ​ര്‍​ഫ് ചെ​യ്തു പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്.

യു​വ​തി വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണി​ലു​ള്ള ഈ ​ചി​ത്ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ളെ കാ​ണി​ക്കു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ വി​വാ​ഹം മു​ട​ക്കു​ക​യാ​ണ് പ്ര​തി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ ഫോ​ണ്‍ ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ഉ​ട​ന്‍ കൈ​മാ​റും.

ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment