ചെമ്പനരുവിയില്‍ മെഡിക്കല്‍ സംഘം പരിശോധന“ നടത്തി

klm-medicalപത്തനാപുരം : കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത ചെമ്പനരുവിയില്‍ കേന്ദ്രമെഡിക്കല്‍ സംഘം പരിശോധന നടത്തി.ബുധന്‍,വ്യാഴം ദിവസങ്ങളിലാണ് വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന എന്‍ സി ഡി സി യും പോണ്ടിച്ചേരിയില്‍ നിന്നുള്ള വിസിആര്‍ സിയിലെയും വിദഗ്ധസം ഘമാണ് എത്തിയിരുന്നത്.രാത്രി സമയങ്ങളില്‍ രോഗകാരിയായ മണലീച്ചയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി പ്രതിരോധസംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് എന്‍ സി ഡി സി സംഘം എത്തിയത്.

രാത്രി ഏഴോടെ സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം രാത്രി 11വരെ പരിശോധനകള്‍ നടത്തി.രാവിലെ എത്തിയ വി സി ആര്‍ സി ടീം രോഗം റിപ്പോര്‍ട്ട് ചെയ്ത വീടിന്റെ സമീപത്തുള്ള പതിനഞ്ച് വീടുകളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു.

ചേര്‍ത്തല എന്‍ സി ഡി സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ് രാജേന്ദ്രന്‍.കോഴിക്കോട് എന്‍ സി ഡി സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ രാമചന്ദ്രന്‍,ഡോ.വി ആര്‍ രാജേഷ്,ഡോ.എസ് സുനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.വി സി ആര്‍ സിയില്‍ നിന്നും സയന്റിസ്റ്റ് ഡോ.ശ്രീനിവാസന്‍,ഡോ.പ്രദീപ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.  ജില്ല ആയുര്‍വേദ വകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി.ഡോ തോ മസ് കോശിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

Related posts