ചേലക്കാട് ബോംബേറ്: ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി

KKD-PRIDHODANAനാദാപുരം: ചേലക്കാട് ഫയര്‍ സ്റ്റേഷന് പരിസരം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. കോഴിക്കാട് നിന്നെത്തിയ ഫോറന്‍സിക് വിദഗ്ദ മിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ പരിശോധന നടത്തിയത്. സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. സ്റ്റീല്‍ കണ്ടെയ്‌നറിന്റെ അവശിഷ്ടങ്ങള്‍ പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് വിദഗ്ദര്‍ പരിശോദനക്കെടുത്തിട്ടുണ്ട്. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡില്‍ ബോംബെറിയുകയായിരുന്നു. റോഡില്‍ പതിച്ച ബോംബ് പൊട്ടി തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related posts