ചൈനീസ് ടൂറിസ്റ്റിന് ഇടം കിട്ടിയത് ജര്‍മന്‍ അഭയാര്‍ഥി ഹോസ്റ്റലില്‍

NRIബര്‍ലിന്‍: ചൈനീസ് വിനോദസഞ്ചാരി ജര്‍മനിയില്‍ രണ്ടാഴ്ച താമസിച്ചത് അഭയാര്‍ഥി ക്യാമ്പില്‍. മോഷണത്തെക്കുറിച്ചു റിപ്പോര്‍ട്ടു ചെയ്യാനുള്ളതെന്നു കരുതി അഭയാര്‍ഥിത്വ അപേക്ഷ പൂരിപ്പിച്ചു നല്‍കിയതാണ് ഇങ്ങനെയൊരു അമളി പറ്റാന്‍ കാരണം. ജര്‍മന്‍ ഭാഷയോ ഇംഗ്ലീഷ് ഭാഷയോ ഈ മുപ്പത്തൊന്നുകാരനു വശമില്ലാതിരുന്നതും കാരണമായതായി അധികൃതര്‍. ഇയാള്‍ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ത്തിയാക്കുകയും വിരലടയാളം നല്‍കുകയും ചെയ്തിരുന്നു. സ്റ്റുട്ട്ഗാര്‍ട്ടില്‍ വച്ച് പഴ്‌സ് മോഷണം പോയപ്പോഴാണ് പോലീസില്‍ റിപ്പോര്‍ട്ടില്‍ ചെയ്യാന്‍ ശ്രമം നടത്തി, സ്വയം അഭയാര്‍ഥിയായത്. ഒടുവില്‍, ചൈനീസ് ഭാഷയായ മാന്‍ഡരിന്‍ സംസാരിക്കാന്‍ അറിയുന്ന ഒരാളാണ് പ്രശ്‌നം പരിഹരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts