റിയോ ഡി ഷാനെറോ: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ ഒന്നൊന്നായി പൊലിയുന്നതിനിടയില്‍ പി. വി. സിന്ധു ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു. ലോക രണ്ടാം നമ്പര്‍താരം ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വാങ് യിഹാനെ കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 22-21, 20-19. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ പിന്നിട്ടു നിന്നതിനു സേഷമാണ് സിന്ധു തിരിച്ചുവരവ് നടത്തിയത്. സെറ്റ് നഷ്ടമാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മികച്ച പ്രകടനത്തിലൂടെ ആദ്യ സെറ്റ് ചൈനീസ് താരത്തില്‍ നിന്നു തട്ടിയെടുത്തത്.
പക്ഷേ, രണ്ടാം സെറ്റിന്റെ തുടക്കം മുതല്‍ ചൈനീസ് താരത്തിനു നിലംതൊടാന്‍ അവസരം നല്‍കാത്ത തരത്തിലായിരുന്നു സിന്ധുവിന്റെ പ്രകടനം. അനായാസം സെറ്റും മത്സരവും സ്വന്തമാക്കുമെന്ന് തോന്നിച്ചങ്കിലും വാങ് യിഹാന്‍ അവിശ്വസനീയമായി തിരിച്ചുവന്നു. ഒപ്പം സിന്ധു വരുത്തിയ ചില അപ്രതീക്ഷിത പിഴവുകള്‍ കൂടിയായപ്പോള്‍ സെറ്റ് കൈവിട്ടു പോകുമെന്ന തോന്നലുളവായി. എന്നാല്‍ സെമിയിലെത്തണമെന്ന ഉറച്ച തീരുമാനവുമായി കളത്തിലിറങ്ങിയ സിന്ധുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ചൈനീസ് താരത്തിന്റെ വിജയ പ്രതീക്ഷകള്‍ കെട്ടടങ്ങുകയായിരുന്നു.