മു​ഴ​പ്പാ​ല​യി​ൽ ആ​ർ​എ​സ്എ​സ്  പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു;സിസി ടിവി കാമറകൾ പരിശോധിച്ച് പോലീസ്

ച​ക്ക​ര​ക്ക​ൽ: മു​ഴ​പ്പാ​ല​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു. മു​ഴ​പ്പാ​ല കൈ​ത​പ്ര​ത്തെ റി​ജു​വി​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് അ​ക്ര​മി​ക​ൾ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ നി​ന്നു​ള്ള തീ ​ആ​ളി​പ്പ​ട​ർ​ന്ന് വീ​ടി​ന്‍റെ ചു​മ​രി​നും മ​റ്റും നാ​ശം സം​ഭ​വി​ച്ചു.

ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തു വ​രു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ ര​മേ​ശ​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ​ൻ നേ​താ​ക്ക​ളാ​യ ടി.​പി.​ ശ​ശി​ധ​ര​ൻ, അ​രു​ൺ തു​ട​ങ്ങി നി​ര​വ​ധി പേ​ർ വീ​ട്ടി​ലെ​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Related posts

Leave a Comment