ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം

knr-mahilalogoകാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി തയാറാക്കിയ ലോഗോ കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പ്രകാശനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എം. സുമതി അധ്യക്ഷത വഹിച്ചു. നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ കാഞ്ഞങ്ങാട് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. 20 മത്സര എന്‍ട്രികളില്‍ നിന്നാണ് കണ്ണൂര്‍ ജില്ലയിലെ ചിത്രകാരന്മരുടെ പാനലാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ വി.വി.ജ്യോതീഷ്കുമാര്‍ രൂപകല്‍പ്പന ചെയ്ത ലോഗോ മികച്ചതായി തിരഞ്ഞെടുത്തത്.

മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം വി.പി. ജാനകി, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി. അപ്പുക്കുട്ടന്‍, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ കെ.മണികഠണന്‍, എരിയാ സെക്രട്ടറി പി.നാരായണന്‍, കാറ്റാടി കുമാരന്‍, എം. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി. ഗൗരി, പി.പി. ശ്യാമളാദേവി, ദേവി രവീന്ദ്രന്‍, കെ.വി. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഇ. പത്മാവതി സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന്റെ വിജയത്തിനായി കേന്ദ്ര സംഘാടകസമിതിക്കു കീഴില്‍ ജില്ലയില്‍ 1500 പ്രാദേശിക സംഘാടകസമിതിയുടെ രുപീകരണ യോഗങ്ങള്‍ നടന്നുവരികയാണ്. വനിതകള്‍ക്കായുള്ള കായികമത്സരം ഒക്‌ടോബര്‍ 27ന് മാവുങ്കാലിലെ പഞ്ചായത്തു സ്‌റ്റേഡിയത്തില്‍ നടക്കും.

Related posts