ചെന്നൈ: നാലുദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് സൂചന. അസുഖത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ജയലളിതയുമായി വളരെ അടുത്തു ബന്ധമുള്ളവരോട് മാത്രമാണ് വിവരങ്ങള്‍ പറഞ്ഞിട്ടുള്ളത്. ചൈന്നൈയിലെ മാധ്യമങ്ങള്‍ക്ക് പോലും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടുത്ത പനിയും നിര്‍ജലീകരണവും മൂലം വ്യാഴാഴ്ച രാത്രിയാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് സൂചന; അസുഖത്തെക്കുറിച്ച് ഇപ്പോഴും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല
