ജര്‍മനിയില്‍ ഡ്രോണുകള്‍ക്കും മൂക്കു കയറിടാന്‍ എയര്‍ ട്രാഫിക് പോലീസ്

drawnബെര്‍ലിന്‍: വ്യോമഗതാഗതത്തിനും പൊതു ജീവിതത്തിനും വരെ ശല്യമായി മാറിക്കൊണ്ടിരിക്കുന്ന ഡ്രോണുകളെ നിയന്ത്രിക്കാന്‍ ജര്‍മന്‍ അധികൃതര്‍ നടപടി തുടങ്ങി.

ലോവര്‍ സാക്‌സണിയില്‍ ഈ പൈലറ്റില്ലാ വിമാനങ്ങളുടെ പറക്കലിന് നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും നിയമ ലംഘകരെ കുടുക്കുന്നതിനും ആകാശ നിരീക്ഷണം നടത്താന്‍ ട്രാഫിക് പോലീസിന്റെ ഡ്രോണുകളെയും ഏര്‍പ്പെടുത്തും.

യാത്രാ വിമാനങ്ങളും ഡ്രോണുകളും കൂട്ടിയിടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ, ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ആകാശ നിരീക്ഷണ പദ്ധതി നടപ്പാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts