ജാഗ്രതൈ! കവര്‍ച്ചയ്ക്കുശേഷം വേഷം മാറ്റുന്ന തിരുട്ടുയുവതികള്‍ കണ്ണൂരില്‍; ബസില്‍ മാലപൊട്ടിച്ച യുവതിയെ യാത്രക്കാര്‍ പിടികൂടി

KTM-PEEDANAMകണ്ണൂര്‍: ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നതിനിടെ യുവതിയെ യാത്രക്കാര്‍ പിടികൂടി ടൗണ്‍ പോലീസിന് കൈമാറി. ഇന്ന് രാവിലെ കുറ്റിക്കകത്ത് നിന്ന് കണ്ണൂര്‍ ജില്ലാശുപത്രിയിലേക്കുള്ള വഴിമധ്യേ കാഞ്ഞിരയിലെ കെ.നിര്‍മലയുടെ സ്വര്‍ണമാല പൊട്ടിച്ച മധുര കോരിപ്പാളയത്തെ രമേശന്റെ ഭാര്യ പാണ്ഡ്യശെല്‍വി (25) യെയാണ് യാത്രക്കാര്‍ പിടികൂടിയത്.

മൂന്ന് വസ്ത്രം ധരിച്ചാണ് യുവതി മോഷണത്തിനിറങ്ങിയത്. യുവതിയെ വനിതാ പോലീസ് പരിശോധിച്ചപ്പോഴാണ് ചുരിദാറിനടിയില്‍ സാരിയും അതിനടിയില്‍ വീണ്ടും ചുരിദാറും ധരിച്ചതായി കണ്ടെത്തിയത്. ഓണം-ബക്രീദ് ആഘോഷങ്ങളുടെ തിരക്കു മുതലെടുത്ത് മോഷണം നടത്താന്‍ തിരുട്ടുഗ്രാമത്തില്‍ നിന്ന് നിരവധി യുവതികള്‍ ടൗണില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നും നാലും വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇത്തരക്കാര്‍ തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തുന്നത്. മോഷണശേഷം ഉടനടി വേഷം മാറ്റുന്നതിനാല്‍ ഇവരെ പിടികൂടുക പ്രയാസമാണ്.

Related posts