ജില്ലയില്‍ ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്ക് പദ്ധതികള്‍ ആവിഷ്കരിക്കും: എംഎല്‍എ

pkd-mlaപാലക്കാട്:ക്ഷീരദിനാചര ണത്തി ന്റെ ജില്ലാതല ഉദ്ഘാടനം കെ വി വിജയദാസ് എം എല്‍ എ നിര്‍വ്വഹിച്ചു. പശു വളര്‍ത്തലിന് ഏറ്റവും സാദ്ധ്യതയുള്ള ജില്ലയില്‍ ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും ക്ഷീരകര്‍ഷകരുടെ സമൂഹ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുമെന്നും  എം.എല്‍. എ .പറഞ്ഞു. പറളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ മിനി രവീന്ദ്രദാസ് ലോക ക്ഷീരദിന സന്ദേശം അവതരിപ്പിച്ചു.

ക്ഷീരവികസന വകുപ്പ്, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങള്‍ എിവയുടെ സംയുക്താഭിമുഖ്യത്തില്‍ പറളി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിലാണ് ജില്ലയില്‍ ക്ഷീരദിനം ആഘോഷിച്ചത്.  മികച്ച ക്ഷീരകര്‍ഷകരായ ആരോഗ്യസ്വാമി, ടി.എസ്.സുരേഷ് എിവരെ പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഗിരിജ ആദരിച്ചു. എസ്.എസ്.എല്‍.സി.വിഭാഗത്തില്‍ പറളി ക്ഷീരസംഘത്തില്‍  മികച്ച വിജയം നേടിയ ജിജിമോന്‍, പ്ലസ് ടു വിഭാഗത്തിലെ കെ.എസ്.ശ്രീനാഥ് എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.രാധിക അവാര്‍ഡ് നല്കി.

സുസ്ഥിര ക്ഷീരവികസനവും സുരക്ഷിത ഭക്ഷണവും എ വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പ്രകാശ് ക്ലാസ്സ് നടത്തി. മലമ്പുഴ ക്ഷീര വികസന ആഫീസര്‍ എം.എസ്.അഫ്‌സ ഡെയറി ക്വിസ് മത്സരത്തിന് നേതൃത്വം നല്കി.ജില്ലാ മൃഗസംരക്ഷണ വകുപ്പ് ആഫീസര്‍ ഡോ.എസ്.വേണുഗോപാലന്‍ നായര്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എം.നൂറുദ്ദീന്‍, ക്ഷീരവികസന ആഫീസര്‍ അങ്കിത ആന്റോ, മില്‍മ പി ആന്റ് ഐ സീനിയര്‍ സൂപ്പര്‍വൈസര്‍ എലിസബത്ത് തോമസ് , പാലക്കാട് ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.കിഷോര്‍കുമാര്‍, ക്ഷീരവികസനവകുപ്പ് ഗുണനിയന്ത്രണ ആഫീസര്‍ ജയസുജീഷ്, പറളി ക്ഷീരസംഘം പ്രസിഡന്റ് എ.കെ.ലക്ഷ്മണന്‍ പ്രസംഗിച്ചു.

Related posts