കൊച്ചി: ജില്ലയില്‍ കഫ് സിറപ്പുകളുടെയും വേദന സംഹാരികളുടേയും, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ഔഷധങ്ങളുടേയും വ്യാപാരം ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എകെസിഡിഎ) എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് പി.വി. ടോമി അറിയിച്ചു.
ഔഷധ വ്യാപാര സ്ഥാപനങ്ങളില്‍ എക്‌സ്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അനധികൃത പരിശോധനയില്‍ പ്രതിക്ഷേധിച്ചാണ് ഈ തീരുമാനം. ജില്ലാ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടതെന്നും ടോമി പറഞ്ഞു. എക്‌സൈസ് വകുപ്പിന് നിയമപരമായി അലോപ്പതി ഔഷധ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനുള്ള അധികാരം നിലവിലില്ലെന്ന് അസോസിയേഷന്‍ ഭാരവാ ഹികള്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, എക്‌സൈസ് മന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കി. യോഗത്തില്‍ എകെസിഡിഎ ജില്ലാ സെക്രട്ടറി സൈജു ഏബ്രഹാം മറ്റു ഭാരവാഹികളായ സരുണ്‍ സാന്‍, കെ.കെ. മായിന്‍കുട്ടി എം.ബി. രാജേഷ് കുമാര്‍, വസന്തരാജ് എന്നിവര്‍ സംബന്ധിച്ചു.