ജിഷയുടെ കൊലപാതകം ഒരു പ്രണയപാപമോ? ജിഷയും പ്രതി അമീറുള്‍ ഇസ്ലാമും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു; ദ്വിഭാഷി ലിപ്ടന്റെ വെളിപ്പെടുത്തലുകള്‍

LIPSONആലുവ: അപസര്‍പ്പകഥകളെ വെല്ലുന്ന ഉജ്ജ്വലമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുകയാണ് പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലക്കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍. കേട്ടുകൊണ്ടിരുന്നതിനെക്കാള്‍ ഉദ്വേഗം നിറഞ്ഞ വിവരങ്ങളാണ് ഈ കേസില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷയും പ്രതി അമീറുള്‍ ഇസ്ലാമും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നതായി അയാള്‍ സമ്മതിച്ചതായി പോലീസ് ഏര്‍പ്പെടുത്തിയ ദ്വിഭാഷി ലിപ്ടന്‍ എന്ന അന്യസംസ്ഥാനക്കാരനാണ് വെളിപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ യഥാര്‍ത്ഥ്യങ്ങള്‍ പകുതിയും മറഞ്ഞിരിക്കുകയാണെന്നുവേണം കരുതാന്‍.

പ്രണയം ലൈംഗീക ദാഹമായി മാറിയപ്പോള്‍

കേവല പ്രണയമായി തുടങ്ങിയ ജിഷയും പ്രതിയും തമ്മിലുള്ള അടുപ്പം പ്രതിയുടെ ലൈംഗീകദാഹമായി മാറിയപ്പോള്‍ നടന്ന കൊടുംക്രൂരകൃത്യമായിരുന്നു കൊലപാതകം. പ്രണയത്തിലൂടെ ജിഷയെ വശത്താക്കി ലൈംഗീകമായി ഉപയോഗിക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി പ്രതി അമീറുള്‍ ഇസ്ലാം ജിഷയും കുടുംബവുമായി കൂടുതല്‍ അടുത്തു. ഇവരുടെ വഴിവിട്ട ബന്ധം അമ്മ രാജേശ്വരിക്കും സഹോദരി ദീപയ്ക്കും അറിയാമായിരുന്നു. എന്നാല്‍, വിദ്യാസമ്പന്നയായ ജിഷ ചതിയില്‍പ്പെടില്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു ഇരുവരും.

ലൈംഗീക ഉദ്ദേശ്യത്തോടെ പ്രതി ജിഷയെ പലവട്ടം ശ്രമിച്ചു. അപ്പോഴെല്ലാം ജിഷ എതിര്‍ത്തിരുന്നു. പലഘട്ടങ്ങളില്‍ പ്രതിയുടെ മുഖത്തടിച്ചാണ് ജിഷ പ്രതിഷേധിച്ചത്. ശല്യം ഏറിയപ്പോള്‍ ജിഷ ഇക്കാര്യങ്ങള്‍ അമ്മയോടും പറഞ്ഞു. ഒരു ദിവസം അജ്ഞാതനായ ഒരാളോടൊപ്പം എത്തിയപ്പോള്‍ അമ്മ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തതായി പ്രതി പോലീസിനോട് പറഞ്ഞിരുന്നു. കൊലനടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് കുളിക്കടവിലായിരുന്നു സംഭവം.

ജിഷയുടെ കടുത്ത എതിര്‍പ്പും അമ്മയുടെ തല്ലലും പ്രതിയില്‍ പ്രതികാരാഗ്നി പടര്‍ത്തി. മനസിലെ മോഹങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നുവീഴുന്നത് മനസിലാക്കിയ പ്രതി മദ്യത്തിലാണ് അഭയം തേടിയത്. കുടിച്ചുലക്കുകെടുമ്പോള്‍ ജിഷയെക്കുറിച്ചുള്ള ചിന്തകള്‍ പുറത്തുവരികയും പ്രണനൈരാശ്യത്തിന്റെ കഥകള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ജിഷയുടെ അമ്മയും തല്ലിയതറിഞ്ഞ കൂട്ടുകാര്‍ പ്രതിയെ കളിയാക്കാനും തുടങ്ങി. “പെണ്ണുങ്ങളുടെ കൈയില്‍ നിന്നും തല്ലുവാങ്ങിയ നീ ഒരു ആണാണോയെന്ന ” കൂട്ടുകാരുടെ കുറ്റപ്പെടുത്തല്‍ പ്രതി അമീറുള്‍ ഇസ്ലാമിന് ഒരു വെല്ലുവിളിയായി മാറി. ഒടുവില്‍ രണ്ടുംകല്‍പിച്ച് ജിഷയെ തേടി വീട്ടിലെത്തുകയായിരുന്നു.

സംഭവദിവസം 4.30 ഓടെ കുടിച്ചു തീരാത്ത മദ്യകുപ്പി പാന്‍സിന്റെ പോക്കറ്റിലിട്ടു പ്രതി ജിഷയുടെ വട്ടോളിപ്പടി കനാല്‍ ബണ്ടിലെ വീട്ടിലെത്തി. കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നതിന് മുന്‍പ് ജിഷ പ്രതിയെ ചെരുപ്പൂരി അടിച്ചു. ഇതോടെ പ്രകോപിതനായ പ്രതി ജിഷയെ തള്ളി വീടിനകത്താക്കി. കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജിഷ പ്രതിയുടെ കൈവിരല്‍ കടിച്ചുമുറിച്ചു. ചുവരില്‍ ചാരിനിര്‍ത്തി പ്രതി ജിഷയുടെ കഴുത്തില്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തി.

തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാനധമനിക്ക് കുത്തേറ്റതോടെ ജിഷ തളര്‍ന്നുവീണു, മരണം ഉറപ്പാക്കാന്‍ നെഞ്ചിലും കുത്തി. രക്തത്തില്‍ കുളിച്ചുകിടന്ന ജിഷയെ കണ്ട പ്രതി പീഢനശ്രമം ഉപേക്ഷിച്ചു. തന്റെ ലൈംഗീകദാഹം തീര്‍ക്കാനാവില്ലെന്ന് ഉറപ്പിച്ച പ്രതി പിന്നീട് പ്രതികാരമായി ജനനേന്ദ്രീയത്തില്‍ കുത്തി ആന്തരീകാവയവങ്ങള്‍ പുറത്തുചാടിച്ചു. ഇതിനിടിയല്‍ മരണവെപ്രാളത്തില്‍ ജിഷ വെള്ളം ചോദിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന മദ്യം വായിലേയ്ക്ക് ഒഴിച്ചുകൊടുത്തു രസിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വൈദ്യശാലപ്പടിയിലെ താമസസ്ഥലത്തെത്തി കൂട്ടുകാരോടൊപ്പം ചെലവഴിച്ചു.

പണം തിരികെ തരാത്തതും പ്രതികാരത്തിന് വഴിയായി

പ്രതി അമിറുള്‍ ഇസ്ലാമും ജിഷയുടെ കുടുംബവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായിട്ടാണ് പുറത്തുവരുന്ന മറ്റൊരു സൂചന. കടം നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാന്‍ ജിഷയും വീട്ടുകാരും കൂട്ടാക്കിയില്ല. പണം തിരികെ നല്‍കിയില്ലെങ്കില്‍ ജിഷയെ വിവാഹം ചെയ്തുതരാന്‍ പ്രതി ആവശ്യപ്പെട്ടതായും അറിയുന്നു. സാമ്പത്തിക ഇടപാടുകള്‍ കൊല്ലപ്പെട്ട ജിഷയായിട്ടാണോ അതോ വീട്ടുകാര്‍ അറിഞ്ഞായിരുന്നോയെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍ ഈകാര്യങ്ങള്‍ ജിഷയുടെ അമ്മയ്ക്ക് അറിയാമായിരുന്നുവെന്നു വേണം കരുതാന്‍.

കൊലനടന്ന ആദ്യദിവസങ്ങളില്‍ തന്നെ മകളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അമ്മ തുറന്നു പറഞ്ഞിരുന്നു. മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയും ഒരു കുട്ടിയായപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്ത പൊള്ളുന്ന അനുഭവം രാജേശ്വരിക്ക് മുന്നിലുണ്ടായിരുന്നു. ഇളയമകള്‍ ഇത്തരത്തിലുള്ള ചതിയില്‍പ്പെടരുതെന്ന കരുതലും അവര്‍ക്കുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ പെന്‍ കാമറയടക്കം വാങ്ങി നല്‍കി മകള്‍ക്ക് കാവലിരിക്കുകയായിരുന്നു അമ്മ. കൊലപാതകത്തിനുശേഷം അവശയായ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി അവനാണ് അത് ചെയ്തത്, ഞാന്‍ പറഞ്ഞതാണ് അവളോട് അവനുമായുള്ള ചങ്ങാത്തം വേണ്ടായെന്ന്” വിലപിച്ചിരുന്നതായി നേരത്തെ സാക്ഷിമൊഴിയുണ്ടായതാണ്. ഇതില്‍ നിന്നെല്ലാം കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ ഏറെയും ഉണ്ടായിരുന്നത് അമ്മ രാജേശ്വരിക്കാണ്. ഇവര്‍ നേരത്തെ മനസ് തുറന്നിരുന്നെങ്കില്‍ അന്വേഷണത്തിന് എത്രയോ മുന്‍പേ തുമ്പുണ്ടായിരുന്നേനെ. താന്‍ തല്ലിയിട്ടില്ലെന്ന് രാജേശ്വരി വ്യക്തമാക്കുമ്പോഴും പ്രതിയെ തല്ലിയ സ്ത്രീയാരാണെന്ന് കണ്ടെത്തേണ്ടിവരും പോലീസിന്. അമീറുളിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ട് രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്.

ആരെയും തൃപ്തിപ്പെടുത്താനാവാത്ത അന്വേഷണം

ആദ്യ അന്വേഷണസംഘം തന്നെ ഇപ്പോള്‍ പിടിയിലായ പ്രതിയെ സംശയിച്ചിരുന്നതാണ്. എന്നാല്‍ പ്രതിയിലേക്ക് എത്താനുള്ള ശ്രമം നടത്തിയില്ലെന്നുമാത്രം. ജിഷയുമായി അടുപ്പമുള്ളവരാണ് കൃത്യം നടത്തിയതിനു പിന്നിലെന്ന് അന്വേഷണത്തില്‍ പകല്‍പോലെ വ്യക്തമായിരുന്നു. സമീപവാസികളുടെ മൊഴികളേക്കാല്‍ പോലീസിന് കൊലയാളിയിലേക്ക് വഴികാട്ടാന്‍ ജിഷയുടെ അമ്മയുടെ മൊഴികള്‍ക്കാവുമായിരുന്നു. എന്നാല്‍ അതിനുവേണ്ടിയുള്ള ശ്രമം കേസന്വേഷണത്തിന്റെ തുടക്കത്തില്‍ ഉണ്ടാകാതിരുന്നതാണ് പ്രതിയെ പിടികൂടാന്‍ കൊലനടന്ന് അമ്പതു ദിവസം വേണ്ടിവന്നത്. ജിഷയും പ്രതിയുമായുള്ള അടുപ്പവും തല്ലിയതും മറ്റുമുള്ള കാര്യങ്ങള്‍ അമ്മ തുറന്നു പറഞ്ഞിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പ്രതിയെ പിടികൂടാമായിരുന്നു.

്അതേസമയം, പ്രതിയെക്കുറിച്ചുള്ള അസമിലെ അന്വേഷണംപുരോഗമിക്കുകയാണ്. അമീറുളിന്റെ നാട്ടിലെത്തി വീട്ടുകാരിലും നാട്ടുകാരിലും നിന്ന് മൊഴിയെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിലെ പ്രധാന സാക്ഷികളില്‍ ഒരാളായ പ്രതിയുടെ സുഹൃത്ത് അനാറിനെ ജജോരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. കൊല്ലപ്പെട്ട ദിവസം രാവിലെ വീട്ടിലെത്തിയ പ്രതിയെ ജിഷ ചെരുപ്പൂരി അടിച്ചിരുന്നു.

ഇതിലെ സങ്കടവും അപമാനവും കടിച്ചിറക്കി തൊട്ടടുത്ത് ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യംവാങ്ങി പ്രതി താമസസ്ഥലത്ത് എത്തുകയായിരുന്നു. മദ്യാപനത്തിനിടയില്‍ ജിഷ തല്ലിയവിവരം കൂട്ടുകാരോട് പറഞ്ഞു. ജിഷയോട് പകരം വീട്ടാന്‍ കൂടെ നില്‍ക്കണമെന്ന് കൂട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പരിഹാരം ചൊരിഞ്ഞ അവര്‍ ആണാണെങ്കില്‍ തനിച്ച് പോയി പകരം വീട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ പ്രകോപനമാണ് ജിഷയുടെ ക്രൂരമായ കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ മദ്യപാന കമ്പനിയിലെ ഒരാളായിരുന്നു അനാമല്‍ ഇസ്ലാം സംഭവത്തിനുശേഷം നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇയാളെയും കേസില്‍ പ്രതിയാക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.

Related posts