കടുത്തുരുത്തി: പെരുമ്പാവൂരില്‍ ദാരൂണമായി കൊല ചെയ്യപ്പെട്ട ജിഷയുടെ മരണത്തിനു ത്തരവാദ ികളായ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിക്ഷേ ധിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപെട്ടും വിവിധ സംഘടനകളുടെ നേതൃത ്വത്തിലും വിവിധ സ്ഥലങ്ങളിലും പ്രകടനങ്ങളും യോഗങ്ങളും നടന്നു. ആംഗന്‍വാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ പ്രകടനത്തില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. സിപഎം കടുത്തുരുത്തി ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നും പ്രകടനമായാണ് വനിതകള്‍ പ്രതിക്ഷേധമറിയിച്ചത്. മാര്‍ക്കറ്റ് ജംഗ്ഷനിലൂടെ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രകടനം സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പദ്മാ ചന്ദ്രന്, ആംഗന്‍വാടി ഹെല്‍പേഴ്സ് വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് സുക്ഷമ്മ, സെക്രട്ടറി രാധികാ രാജന്, ഉഷ രമണന്, മേരിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കെപിഎംഎഫ് കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ പ്രതിക്ഷേധയോഗം കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജപ്പന് ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് കടുത്തുരുത്തി യൂണിയന് പ്രസിഡന്റ് കെ.ജി. വിജയന്, കെപിഎംഎഫ് ജില്ലാ സെക്രട്ടറി മോഹന്‍കുമാര്‍, ബിനിമോള്‍, സരിതാ ബാബു എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് ഓഫീസിന് മുന്നില്‍ നിന്നും പ്രകടനവും നടന്നു.
മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ചാമക്കാല ഗ്രാമത്തിലെ ബാലസഭകളുടെ നേതൃത്വത്തില്‍ പ്രതിക്ഷേധവും ജിഷ അനുസ്മരണവും നടന്നു. വാര്‍ഡ് മെമ്പര്‍ ബിനോയി എമ്മാനുവേല്‍, ബാലസഭ പ്രസിഡന്റ് ഉത്തര ചിറയില്‍, സെക്രട്ടറി സതി സി. ദ്രാവിഡ് എന്നിവര്‍ നേതൃത്വം നല്കി. സിഎസ്ഐ ഏറ്റുമാനൂര്‍ വൈദീകജില്ല യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. ഏറ്റുമാനൂര്‍ ജില്ലാ ചെയര്മാന് റവ റ്റി.ജെ. ജോണ്‍ പ്രതിക്ഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ റവ ബിനു ജോണ്‍, റവ ചാള്‍സ് എം.ജെറില്‍, വി.എസ്. സൈമണ്‍, അഡ്വ ജെയിംസ് ജോസഫ്, അനില്‍കുമാര്‍ ലൂക്കോസ്, റ്റിനില് പി.മാത്യു, ബിബിന്‍ ജേക്കബ്, ഇ.വി. ബിജുമോന് എന്നിവര്‍ പ്രസംഗിച്ചു.