ജീവന്റെ രക്ഷയ്ക്ക് സ്‌ട്രൈറ്റ് വേ…

street-wayഅനുദിനം പെരുകിവരുന്ന റോഡപകടങ്ങള്‍ നഗരങ്ങളിലേതുപോലെതന്നെ ഗ്രാമങ്ങളിലും ഹൃദയഭേദകമായ സങ്കടങ്ങള്‍ക്കു വഴിയൊരുക്കുന്നു. ഈ സാഹചര്യത്തില്‍ സ്‌ട്രൈറ്റ് വേ എന്ന പേരില്‍ ഒരു ബോധവത്കരണ ഡോക്യുമെന്ററി എത്തിയിരിക്കുന്നു. കെ.കെ. ഷാജി കോട്ടൂര്‍ നിര്‍മിച്ച് രജീഷ് കെ.സൂര്യ സംവിധാനം ചെയ്ത സ്‌ട്രൈറ്റ് വേ സ്കൂളുകള്‍ തോറും പ്രദര്‍ശനം തുടങ്ങുന്നു. ബിടിഎം ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാഘവന്‍ മാസ്റ്റര്‍, കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ ജയചന്ദ്രന്‍, കൊയിലാണ്ടി എംവിഐ അജയരാജ്, എഎംവിഐ മനുരാജ്, പയ്യോളി എസ്‌ഐ ആകേഷ് എന്നിവര്‍ സ്വിച്ചോണ്‍ വേളയില്‍ പങ്കെടുത്തു.മനോജ്, മാളവിക, പ്രമോദ് കോട്ടപ്പള്ളി,ഷൈലന്‍ മാസ്റ്റര്‍, സുജേഷ് കൊയിലാണ്ടി, ശ്രീകാന്ത് പലേരി, എ.എം.സുധീഷ്, സജീവന്‍ മാസ്റ്റര്‍, അപര്‍ണ വിനോദ്, ബിന്ദു വടകര തുടങ്ങിയവരാണ് അഭിനേതാക്കള്‍. എക്‌സിക്യൂട്ടീവ്: മണിദാസ് പയ്യോളി, കല: കുഞ്ഞുമണി മാവൂര്‍, രജീഷ് കെ.എം. പയ്യോളി, എഡിറ്റിംഗ്: ജര്‍ഷാജ് കൊമ്മേരി, മേക്കപ്പ്: ചാരുത്ത് കക്കോടി, കഥ, തിരക്കഥ, സംഭാഷണം: എ.എം.സുധീഷ് പാലേരി.

ദേവസിക്കുട്ടി    ’

Related posts