ജീവിതം സ്‌നേഹമാണ് എന്ന സന്ദേശവുമായി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍

TVM-NSSനെയ്യാറ്റിന്‍കര: ജീവിതം ലഹരിയല്ല, സ്‌നേഹമാണ് എന്ന സന്ദേശവുമായി പൂവാര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷ ണല്‍ സര്‍വീസ് സ്കീം യൂണിറ്റിലെ വോളണ്ടിയര്‍മാര്‍ മനുഷ്യചങ്ങല തീര്‍ത്തു. ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുടെ ഭാഗമായി തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് കുട്ടികള്‍ മനുഷ്യചങ്ങല ഒരുക്കിയത്.

കെഎസ്ആര്‍ടിസി ബസ്സുകളില്‍ ലഹരിവിരുദ്ധ സന്ദേശ സ്റ്റിക്കര്‍ പതിപ്പിക്കല്‍, സ്റ്റാന്‍ഡില്‍ പ്രത്യേകം തയാറാക്കിയ ബോര്‍ഡില്‍ ലഹരിവിരുദ്ധ എഴുത്തുകള്‍ എന്നിവയും പരിപാടികളുടെ ഭാഗമായി നടന്നു.    യാത്രക്കാര്‍ സജീവമായി ലഹരിവിരുദ്ധ എഴുത്തില്‍ പങ്കാളികളായി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്ത നങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ചിലര്‍ എഴുതി.  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസ്‌ലാല്‍ ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡന്റ് എം. നവാസ് അധ്യക്ഷനായിരുന്നു.

Related posts