മസ്ക്കറ്റ്: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സ് മാര്‍ച്ച് 15 മുതല്‍ അതിന്റെ ആഭ്യന്തര സര്‍വീസുകള്‍ മുംബൈ സഹറിലെ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ (T2) നിന്നു സര്‍വീസുകള്‍ തുടങ്ങുന്നു. ഇതോടെ ഇന്ത്യയ്ക്കു പുറത്തുനിന്നും മുംബൈയില്‍ പറന്നെത്തുന്ന യാത്രക്കാര്‍ അതെ ടെര്‍മിനലില്‍നിന്നു തന്നെ തങ്ങളുടെ യാത്ര തുടരാം.
ജെറ്റിന്റെ ആഭ്യന്തര വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് 75 മിനിട്ടുകള്‍ക്കുള്ളില്‍ വിദേശരാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലേക്ക് നടപടിക്രമങ്ങള്‍ തീര്‍ത്ത് യാത്ര തുടരുവാന്‍ സാധിക്കും. ഇപ്പോഴിത് ഒന്നേ മുക്കാല്‍ മണിക്കൂറാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാര്‍ക്ക് വെറും ഒന്നര മണിക്കൂറിനുള്ളില്‍ ആഭ്യന്തര സര്‍വീസുകളില്‍ യാത്ര തുടരാം. നിലവിലെടുക്കുന്നത് രണ്ടു മണിക്കൂറാണ്.
ജെറ്റ് എയര്‍വെയ്സിന്റെ മുംബൈ സര്‍വീസുകള്‍ ഒരേ ടെര്‍മിനലില്‍ നിന്നും സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാര്‍ക്കുണ്ടായിരുന്ന
പരാതികള്‍ ഒരു പരിധിവരെ കുറയുമെന്ന് കമ്പനിയുടെ ഒമാന്‍ ജനറല്‍ മാനേജരും മലപ്പുറം പാണ്ടിക്കാട് സ്വദേശിയുമായ റിയാസ് കുട്ടേരി ദീപികയോട് പറഞ്ഞു.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം