ജൈവകൃഷി പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കുമെന്ന് വി.എം. സുധീരന്‍

alp-sudheeranചേര്‍ത്തല: സര്‍ക്കാരിന്റെ ജൈവകൃഷി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സംസ്ഥാന യുവ കര്‍ഷക അവാര്‍ഡ് ജേതാവ് സുജിത്‌സ്വാമി നികര്‍ത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് വളപ്പില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പുദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി നടപ്പാക്കുന്ന ഹരിത സമൃദ്ധി പദ്ധതി പ്രകാരമുള്ള കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും യുവാക്കള്‍ കൃഷിയിലേക്കിറങ്ങുന്നതാണ് മേഖലയ്ക്കു കൂടുതല്‍ ഉണര്‍വാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജര്‍ ഫാ. സോളമന്‍ ചാരങ്കാട്ട്, അസി. മാനേജര്‍ ഫാ. സെലസ്റ്റിന്‍, കെപിസിസി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, എന്‍എസ്‌യു ദേശീയ സെക്രട്ടറി അഡ്വ. എസ്. ശരത്, ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി.വി. തോമസ്, ശങ്കര്‍, സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts