ചങ്ങനാശേരി: ജോയി പി.ജോണിന്റെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി ചിങ്ങവനത്തുള്ളതായി പ്രതി ഷെറിന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. തല കണ്ടെത്തിയ ഭാഗത്തിനടുത്ത് ഉപേക്ഷിച്ച കത്തി ഇന്ന് പോലീസ് കണ്ടെടുക്കും. ഈ ഭാഗത്തു നിന്നും ജോയിയുടെ ഒരു ചെരിപ്പ് പോലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. ജോയിയെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ഷെറിന്റെ പോക്കറ്റില്‍ നിന്നും കത്തിക്കാനുപയോഗിച്ച പെട്രോളിന്റെ ബാക്കി ഭാഗം ചെങ്ങന്നൂരില്‍ കൃത്യം നടന്ന സ്ഥലത്തു നിന്നും പോലീസ്റ്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെരൂരില്‍ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ നിന്ന് ഒരു ബെല്‍റ്റും കത്തിക്കരിഞ്ഞ ആയിരം, അഞ്ഞൂറ് രൂപയുടെ പതിനായിരത്തോളം നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനിയും കിട്ടാനുള്ള മൃതദേഹത്തിന്റെ ഒരു കാലും ഒരു കൈയും ആറാട്ടുപുഴ കടവില്‍ ഉള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.