കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു! 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം ഏ​ഴാ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലെ സ​ദൂ​റ​യി​ൽ സൈ​ന്യം മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. കാഷ്മീ​ര്‍ പോ​ലീ​സ്, ക​ര​സേ​ന, സി​ആ​ര്‍​പി​എ​ഫ് എ​ന്നി​വ​രു​ടെ സം​യു​ക്ത സം​ഘ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് തീ​വ്ര​വാ​ദി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്.

പു​ല്‍​വാ​മ​യി​ലെ സ​ദൂ​ര പ്ര​ദേ​ശ​ത്താ​ണ്‌ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ എ​ത്ര തീ​വ്ര​വാ​ദി​ക​ള്‍ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് വ​ന്‍ ആ​യു​ധ ശേ​ഖ​ര​വും സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട തീ​വ്ര​വാ​ദി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഇ​തോ​ടെ, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ താ​ഴ്‌​വ​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം ഏ​ഴാ​യി. ഇ​ന്ന​ലെ ഷോ​പ്പി​യ​ൻ ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്ത​വേ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്ത​തോ​ടെ സേ​ന തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​വാ​ദി​ക​ളി​ല്‍ ഒ​രാ​ള്‍ സു​ര​ക്ഷാ​സേ​ന​യ്ക്ക് മു​മ്പാ​കെ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ വ​ധി​ച്ച തീ​വ്ര​വാ​ദി​ക​ള്‍​ക്ക് കാ​ഷ്മീ​രി​ലെ ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം നി​സാ​ര്‍ അ​ഹ​മ്മ​ദ് ഭ​ട്ടി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍. കൊല്ലപ്പെട്ട രണ്ടുപേർ ഇതിൽ പങ്കാളികളാണെന്ന് കാഷ്മീർ പോലീസ് അറിയിച്ചു.

10 ദി​വ​സം മു​മ്പാ​ണ് നി​സാ​റി​നെ തീ​വ്ര​വാ​ദി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ആ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ന​ട​ന്ന തി​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റ​മു​ട്ട​ല്‍ ന​ട​ന്ന​ത്.

Related posts

Leave a Comment