പോത്തന്‍കോട്: ജ്യേഷ്ഠന്‍ തൂങ്ങി മരിച്ചത്തിന്റെ മനോ വിഷമത്തില്‍ മൂന്നാം നാള്‍ അനുജനും തൂങ്ങി മരിച്ചു. കാട്ടായികോണം മടവൂര്‍ പാറ ഇടവനക്കോണം പ്ലാവിള വീട്ടില്‍ ബാബുകുട്ടന്‍ രാധ ദമ്പതികളുടെ മകനായ കിരണ്‍ (23) ആണ് ആള്‍ പ്പാര്‍പ്പ് ഇല്ലത്ത വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ട്ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന ജ്യേഷ്ഠന്‍ ഗിരീഷ് (26) കഴിഞ്ഞ മൂന്ന് ദിവസം മുന്‍പാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന നന്നാട്ടുകാവ് പുളിമാത്തൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ തൂങ്ങി മരിച്ചത്.
ഇരുവരും ടിപ്പര്‍ലോറി ഡ്രൈവറാണ്.രണ്ട് മാസം മുന്‍പാണ് സഹോദരിയുടെ വിവാഹം കഴിഞ്ഞത്.വിവാഹത്തിനു ശേഷമാണ് ഇവര്‍ നന്നാട്ടുകാവിലെ പുതിയ വീട്ടിലേയ്ക്ക് താമസം മാറു ന്നത്.സ്വന്തമായി വാങ്ങിയ ടിപ്പര്‍ ആണ് ഗിരീഷ്ഓടിച്ചിരുന്നത്.അമ്മ ലണ്ടനില്‍ ജോലി നോക്കുകയായിരുന്നു.
ജ്യേഷ്ഠന്റെ മരണത്തിനു ശേഷം ഏറെ മനോവിഷമത്തിലായിരുന്നു കിരണ്‍ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്നലെ വൈകു ന്നേരത്തോടെ കിരണിനെ കാണാതാവു കയാ യിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.അതിനു ശേഷമാണ് കുടുംബ വീടിനു സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കിരണിനെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.സഹോദരി ഗീതു . മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.