ഞാന്‍ ഒരിടത്ത് ജോലിക്കു പോകുകയാണ്, എന്നെ അന്വേഷിക്കേണ്ട…! ഗര്‍ഭിണിയായശേഷം അശ്വതി രഹസ്യമായി വീട്ടില്‍ വന്നിരുന്നു; അച്ഛനോട് പറയേണ്ട എന്നും അമ്മയോട് പറഞ്ഞു

Ashwati-ammaഏറ്റുമാനൂര്‍: ഗര്‍ഭിണിയാണെന്നറിഞ്ഞശേഷം എട്ടു മാസം മുമ്പ് ബന്ധുവീട്ടില്‍ പോയ അശ്വതി രണ്ടാഴ്ചയ്ക്കു ശേഷം ഒരു ദിവസം രഹസ്യമായി വീട്ടില്‍ എത്തിയിരുന്നു. വീടിനു പുറകില്‍കൂടി എത്തിയ അശ്വതി വസ്ത്രങ്ങളും മറ്റും എടുത്ത് ഉടന്‍തന്നെ മടങ്ങി. താന്‍ ഒരിടത്ത് ജോലിക്കു പോകുകയാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് അശ്വതി അമ്മയോട് പറഞ്ഞത്. ഈ സമയം അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അച്ഛനോട് താന്‍ വന്നകാര്യം പറയണ്ട എന്നും അശ്വതി അമ്മയോട് പറഞ്ഞിരുന്നു. അശ്വതി വീട്ടില്‍ വന്നിരുന്നുവെന്ന് നാട്ടുകാരാരോ പറഞ്ഞ് തമ്പാന്‍ അറിഞ്ഞു. മകള്‍ വന്ന വിവരം തന്നെ അറിയിക്കാത്തതിന്റെ പേരില്‍ തമ്പാന്‍ ഭാര്യയെ മര്‍ദിച്ചു. തമ്പാന്‍ തന്നെ ഇക്കാര്യം സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു.

Related posts