ടവര്‍നിര്‍മാണത്തിനെതിരേ പ്രതിഷേധിച്ചവരെ പോലീസ് ഭീഷണിപ്പെടുത്തിയെന്നു പരാതി

pkd-towerപുതുനഗരം: ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞഹരിജന്‍ കോളനി താമസക്കാരെ പോലീസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി. കരിപ്പോട് പാമ്പൂരാംപാറയിലാണ് മൊബൈല്‍ ടവര്‍ കമ്പനിപ്രവര്‍ത്തകര്‍ക്കനുകൂലമായി നാട്ടുകാരെ പോലീസ് ഭീഷണിപ്പെടുത്തിയതായി കോളനിനിവാസികളുടെ പരാതി.ടവര്‍ കമ്പനി ഉടമ കോളനിക്കാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ സംഭവം അന്വേഷിക്കാനെത്തിയ പോലീസാണ് താമസക്കാരെ ഭീഷണിപ്പെടുത്തിയതത്രെ.

പോലീസിന്റെ ഉത്തരവ് കൈപ്പറ്റിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരോടൊപ്പം സ്റ്റേഷനിലെത്തിയ സ്ത്രീകളുമായും  വാക്കേറ്റം നടത്തിയതായും പരാതിയുണ്ട്. ടവര്‍ നിര്‍മിക്കാന്‍ അധികൃതരില്‍ നിന്നും അനുവാദം ലഭിച്ചിട്ടുണ്ടെന്ന് കമ്പനി ഉടമ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടവര്‍നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരില്‍നിന്നും ഒപ്പുശേഖരിച്ച് കളക്ടര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്. കോളനിനിവാസികളെ അറസ്റ്റുചെയ്യുന്നതൊഴിവാക്കാനാണ് നോട്ടീസ് നല്‍കിയതെന്നാണ് പുതുനഗരം എസ്‌ഐ കെ.ജി. രതീഷ് പറഞ്ഞു.

Related posts