കൊല്ലം: കരിക്കോട് ടികെഎം കോളജില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കാവല്തുടരുകയാണ്. കഴിഞ്ഞദിവസം സംഭവുമായി ബന്ധപ്പെട്ട് രണ്ട് എഐവൈഎഫ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. എഐവൈഎഫ്. നേതാവ് ടികെഎം കോളജിന് സമീപം കൊറ്റങ്കര പേരൂര്‍ ചാന്ദ്നിയില്‍ അര്ജുന്(21), സിപിഐ പ്രവര്ത്തകന് പേരൂര്‍ കുറ്റിച്ചിറ വയലില്‍ പുത്തന്‍വീട്ടില്‍ ബിനു(26) എന്നിവരാണ് അറസ്റ്റിലായത്.
എസ്എഫ്ഐ പ്രവര്‍ത്തകനായ കൊറ്റങ്കര പേരൂര്‍ ഭണ്ഡാരക്കുളത്തിന് സമീപം ശ്രീകൃഷ്ണ മന്ദിരത്തില്‍ ആകാശി(20)ന് മര്‍ദനമേറ്റ സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആകാശ് പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ അര്ജുന്, സിദ്ധിഖ്, നാസിം തുടങ്ങി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കിളികൊല്ലൂര്‍ പോലിസ് കേസെടുത്തിരുന്നു.
ആക്രമണത്തില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തിനിടയില്‍ ഒരു വിദ്യാര്‍ഥിനി ബോധരഹിതയായി റോഡില്‍ വീഴുകയും ചെയ്തു. കമ്പുകളും കല്ലുകളും കൊണ്ടുള്ള ആക്രമണത്തിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റത്.കഴിഞ്ഞ കുറച്ച് നാളുകളായി കോളജില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസവും സംഘര്‍ഷമുണ്ടായത്.