കൊച്ചി: കെ.കെ. രാജേഷ്കുമാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ മൂന്നാമത് അവാര്‍ഡിന് ഇന്റര്‍നാഷണല്‍ അത്‌ലറ്റ് ടിന്റു ലൂക്കയെ തെരഞ്ഞടുത്തതായി ജൂറി ചെയര്‍മാന്‍ പി.രാജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 17നു വൈകുന്നേരം ആറിന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഒളിമ്പ്യന്‍ പി.ടി ഉഷ ടിന്റു ലൂക്കയ്ക്ക് അവാര്‍ഡ് സമ്മാനിക്കും.
25,000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. മുന്‍ രാജ്യാന്തര അത്‌ലറ്റ് മേഴ്‌സിക്കുട്ടന്‍, ബാഡ്മിന്റണ്‍താരം ജോര്‍ജ് തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് ടിന്റുവിനെ അവാര്‍ഡിനായി തെരഞ്ഞടുത്തത്.അനുസ്മരണ സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് അധ്യക്ഷത വഹിക്കും. എംപിമാരായ പി.കെ.ബിജു, എം.ബി.രാജേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ നായത്തോട് പ്രദേശത്തെ തെരഞ്ഞടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.