ചീമേനി: എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൃക്കരിപ്പൂര്‍ എന്‍ജിനിയറിംഗ് കോളേജ് ചീമേനിയിലെ വിദ്യാര്‍ത്ഥികളായ എം നിര്‍മല്‍(19), പി അക്ഷയ്(20), എ മനീഷ്(20), കെ ജിഷ്ണു(21)എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെ നിടുമ്പക്ക ടുത്തുള്ള പള്ളി ബസ് സ്‌റ്റോപ്പിന് മുന്നില്‍ വച്ചാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പര്‍ലോറി വിദ്യാര്‍ത്ഥി കള്‍ സഞ്ചരിച്ച കാറുമായി കൂട്ടി യിടിക്കുക യായിരുന്നുവെന്നാണ് പരിസരത്തുള്ളവര്‍ പറയുന്നത്.
ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
