ബംഗാൾ തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​കം; കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോലീസ്

അ​ഞ്ച​ൽ: മ​റു​നാ​ട​ൻ തൊ​ഴിലാ ​ളി​യാ​യ മ​ണി​ക് റാ​യി​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ റി​മാ​ൻഡിൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. അ​ഞ്ച​ൽ സ്വ​ദേ​ശി ക​ളാ​യ ശ​ശി​ധ​ര​ക്കു​റു​പ്പ്, ആ​സി​ഫ് എ​ന്നി​വ​രെയാണ് അ​ഞ്ച​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങിയത്. ര​ണ്ട് ദി​വ​ത്തേ​യ്ക്ക് ആ​ണ് പ്ര​തി​ക​ളെ പോലീസ് ക​സ്റ്റ​ഡി​ൽ വി​ട്ട​ത്. 26 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​

പു​ന​ലൂ​ർ ഡി​വൈ​എ​സ്പി​ എം അ​നി​ൽ​കു​മാ​ർ, അ​ഞ്ച​ൽ സി​ഐ ടി.​സ​തി​ക​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.<br> സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 24 ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ശ​ശി​ധ​ര​ക്കു​റു​പ്പ്, ആ​സി​ഫ് എ​ന്നി​വ​ർ മോ​ഷ​ണ​ക്കു​റ്റ​മാ​രോ​പി​ച്ച് മ​ണി​ക് റാ​യി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നും തു​ട​ർ​ന്നാ​ണ് മ​ണി​ക് റാ​യി മ​രി​ച്ച​തെ​ന്നു​മാ​ണ് കേ​സ്.​

വി​ല​യ​ക്ക് വാ​ങ്ങി​യ കോ​ഴി​യു​മാ​യി പോ​ക​വെ മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദനം. കേ​സി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന് വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ക​ളെ​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Related posts