‘ടൂറിസം തകര്‍ന്നത് മദ്യനയംകൊണ്ടു മാത്രമല്ല”; നിലപാട് മയപ്പെടുത്തി മന്ത്രി എ.സി. മൊയ്തീന്‍

moideenകോഴിക്കോട്: ടൂറിസം മേഖല തകരാന്‍ കാരണം മദ്യനയം മാത്രമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ടൂറിസം മേഖല തകര്‍ന്നതിനു പിന്നില്‍ പലകാരണങ്ങളുമുണ്ട്. ബാറുടമകളില്‍ നിന്ന് പണം കിട്ടാത്തതുകൊണ്ട് തട്ടികൂട്ടി ഉണ്ടാക്കിയ മദ്യനയമാണ് അതില്‍ പ്രധാനപ്പെട്ടത്.  എല്‍ഡിഎഫിനെ്‌റ മദ്യനയത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ടൂറിസംവകുപ്പ് ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം മേഖലതകരാന്‍കാരണം യുഡിഎഫിന്‍െ്‌റ മദ്യനയമാണെന്ന് നേരത്തെ മന്ത്രി പറഞ്ഞത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിറ്റഴിക്കാന്‍ പദ്ധതിയിടുന്നതായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും അറിയിച്ചതോടെ എല്‍ഡിഎഫിന്‍െ്‌റ മദ്യനയത്തെകുറിച്ച് വ്യാപകമായ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു. നിലവില്‍ ഇത്തരം വിവാദങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രസ്താവനകള്‍ അരുതെന്ന സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി മൊയ്തീനും നിലപാട് മയപ്പെടുത്തി രംഗത്തെത്തിയത്.

Related posts